ഒരുകാലത്ത് തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരമായിരുന്നു ഷക്കീല. താരത്തിന്റെ ജീവിത കഥ വെള്ളിത്തിരയിലേയ്ക്ക് ഒരുങ്ങുകയാണ്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് താരത്തിന്റെ ജീവിതത്തെ അവതരിപ്പിക്കുന്നത്. ഷക്കീല ഒരു പ്രതിഭാസമാണെന്ന് റിച്ച പറയുന്നു. സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചുവെന്നും ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീലയെന്നും റിച്ച പറയുന്നു.
സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണന മാത്രമാണ് ഷക്കീലയ്ക്ക് ലഭിച്ചത്. ഭ്രഷ്ട് കല്‍പിച്ച നടിയെന്ന വിശേഷണമാണ് സമൂഹം ഷക്കീലയ്ക്ക് നല്‍കിയതെന്നും റിച്ച പറയുന്നു. പുരുഷന്മാർ തന്നെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന സിനിമകൾ എടുക്കുന്നു. ഇത്തരം സിനിമകൾ കാണുന്ന ഭൂരിഭാഗവും പുരുഷന്മാർ തന്നെയാണ്. അവർ തന്നെ ഇതില്‍ അഭിനയിക്കുന്നവരെ മോശക്കാരികളായി ചിത്രീകരിക്കുന്നുവെന്നും റിച്ച കൂട്ടിച്ചേര്‍ത്തു.
”തെന്നിന്ത്യയിലെ പല ആളുകളും ഷക്കീലയെ, അവർ അഭിനയിച്ച മുൻ സിനിമകള്‍ കണ്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ അവർ പ്രതിഭാസമായാണ് തനിക്ക് തോന്നുന്നത്. സാധാരണക്കാരിയായ പെൺകുട്ടി അശ്ലീല ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തുക, അവർ പിന്നീട് സൂപ്പർസ്റ്റാറുകൾക്കുപോലും ഭീഷണിയാകുകയും ചെയ്തു. അഭിനയിച്ച ചിത്രങ്ങളിലൂടെ ലഭിച്ച വിളിപ്പേരുകളെയും സ്വകാര്യ ജീവിതത്തില്‍ അവര്‍ നേരിട്ട വെല്ലുവിളികളെയും അവർ അതിജീവിച്ചതങ്ങനെയാകുമെന്നാണ് താന്‍ ചിന്തിച്ചത്. കുടുംബത്തെ മുഴുവൻ ഒറ്റയ്ക്ക് സഹായിച്ച അവർക്ക് പിന്നീട് എന്തു സംഭവിച്ചു. കുടുംബത്തിൽ നിന്നുണ്ടായ പിന്തുണ എങ്ങനെയായിരുന്നു. ആരായിരുന്നു അവൾക്ക് തുണയായിരുന്നത്. ആരെങ്കിലും അവരെ സഹായിച്ചോ? ജീവിതത്തിൽ കഷ്ടത അനുഭവിച്ച നിമിഷങ്ങളിൽ എല്ലാവരും പൈസ മാത്രം അവർ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു” റിച്ച മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments