കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 29 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.34രൂപയും ഡീസലിന് 69.53 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്. അതേസമയം ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവില കുതിച്ചുയരുമെന്നാണ് റിപ്പോർട്ട്. പെട്രോൾ–-ഡീസൽ വിലയിൽ ലിറ്ററിന‌് ശരാശരി അഞ്ചുരൂപയുടെ വർധനയാണ‌് ഒറ്റയടിക്ക‌് ഉണ്ടാവുക. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്ന സാഹചര്യമാണെങ്കിൽ ആഭ്യന്തര എണ്ണവിലയിൽ തുടർന്നും വർധനയുണ്ടാകും.
Post Your Comments