പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യപ്രശ്നം ഉയര്‍ത്തിക്കാട്ടി പെണ്‍കുട്ടി ഫേസ് ബുക്കില്‍ ലൈവ് ഇട്ടത് ഫലം കണ്ടു. ജനറല്‍ ആശുപത്രിയില്‍ സഹപ്രവര്‍ത്തകന്റെ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ ആലുവ സ്വദേശിനിയും സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയുമായ ഫര്‍സാന പര്‍വിനാണ് ആശുപത്രിയിലെ ദുരവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പേ വാര്‍ഡ് മുറിയില്‍ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ട് ജന്നല്‍ പാളി തുറന്നപ്പോഴാണ് മലിനജലം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിവരം അപ്പോള്‍തന്നെ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മോശമായ അനുഭവമാണ് നേരിടേണ്ടി വന്നത്. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടലാണ് മന്ത്രി നടത്തിയത്.
‘ജനറല്‍ ആശുപത്രിയില്‍ മാലിന്യം പൊട്ടി ഒഴുകുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതിന് മുമ്ബ് ഈ പ്രശ്നത്തിന് താല്‍ക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാല്‍ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സ്ഥിരമായ പരിഹാരം കാണാനാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതിനായി 91 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടന്‍ ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പുതിയ ബ്ലോക്ക് നിര്‍മിച്ചത് മുതലാണ് പ്രശ്നമുണ്ടായതെന്നാണ് ഡിഎംഒ വ്യക്തമാക്കിയത്. സ്വീവേജ് സംവിധാനം പൂര്‍ത്തിയാക്കാത്തതു കൊണ്ടാണ് ഈ കെട്ടിടം കൈമാറാത്തത്. നിലവിലെ ഡ്രൈയിനേജ് സംവിധാനം നേരത്തേയും കവിഞ്ഞൊഴുകിയിരുന്നു. അന്ന് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് ചെറിയൊരു പ്ലാന്റ് നിര്‍മിച്ചിരുന്നു. എന്നാല്‍ ചതുപ്പ് പ്രദേശമായതിനാല്‍ അത് നിറഞ്ഞ് വീണ്ടും കവിഞ്ഞൊഴുകുകയായിരുന്നു. മാലിന്യങ്ങള്‍ ഉടന്‍ പമ്ബ് ചെയ്ത് നീക്കുമെന്നും ഡിഎംഒ അറിയിച്ചു. പ്രശ്‌നത്തെ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/farsana.parvin/posts/2047403552052827
Post Your Comments