
ന്യൂഡല്‍ഹി : ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കാൻ അനുവദിക്കില്ലെന്ന് ബംഗാൾ സർക്കാർ. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ ജില്ലയില്‍ അമിത് ഷാനടത്തുന്ന റോഡ് ഷോയ്ക്കാണ് വിലക്ക്.അതിനാൽ അമിത് ഷായുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി.
ആദ്യം ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം ഇതിനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ജാദവ് പൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്. ഇതിന്റെ ഭാഗമായി പ്രചാരണത്തിന് എത്തിയതാണ് അമിത് ഷാ.
ഇത് ആദ്യമായിട്ടല്ല അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ബംഗാളിലെ റാലിയിൽ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാൻ കഴിയില്ലെന്ന് ജനുവരിയില്‍ സർക്കാർ അറിയിച്ചിരുന്നു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മമത സർക്കാർ വീണ്ടും വിലക്കുമായി എത്തിയിരിക്കുന്നത്.
Post Your Comments