Latest NewsInternational

നാട്ടിലെ ലുങ്കിക്ക് വിദേശത്ത് വില പതിനായിരത്തിന് മുകളിൽ; മലയാളികളുടെ പ്രതികരണമിങ്ങനെ

വാഷ്ങ്ടണ്‍: നാട്ടില്‍ ഇരുന്നോറോ മുന്നൂറോ രൂപ കൊടുത്താല്‍ വാങ്ങിക്കാന്‍ കിട്ടുന്ന ലുങ്കിക്ക് വില 12,200 രൂപ. ഒറ്റ നോട്ടത്തിൽ ലുങ്കിയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ലുങ്കി പോലെയല്ല ഈ മോഡേണ്‍ ലുങ്കി. ലിനന്‍, സില്‍ക്ക് തുണികൊണ്ടാണ് മോഡേണ്‍ ലുങ്കി നിര്‍മിച്ചിരിക്കുന്നത്. ലുങ്കി കെട്ടുന്നതിന് പകരം രണ്ട് ഹുക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഹുക്കുകളില്‍ ഒന്ന് ലുങ്കിയുടെ ഒരറ്റത്തും മറ്റെ ഹുക്ക് ലുങ്കിയുടെ മറ്റെ അറ്റത്തുമാണ് പിടിപ്പിച്ചിരിക്കുന്നത്. ലുങ്കി ചുറ്റി ഈ ഹുക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കണം. അതേസമയം മോഡേണ്‍ ലുങ്കി മലയാളികള്‍ക്കടക്കം തീരെ അങ്ങോട്ട് പിടിച്ചിട്ടില്ല. ചിത്രങ്ങൾ പുറത്തുവന്നതോടെ ട്രോളുകളുടെ പൂരമാണ്. ഇങ്ങനെ മടക്കിക്കുത്താന്‍ കഴിയുന്നതാണ് ലുങ്കികള്‍. അല്ലാത്തപക്ഷം അവ ലുങ്കികളെയല്ലാ എന്നായിരുന്നു കമന്റുകൾ വരുന്നത്. ദൃശ്യം എന്ന ചിത്രത്തില്‍ തൂമ്പ പിടിച്ച്‌ ലുങ്കി മടക്കിക്കുത്തി നില്‍ക്കുന്ന മോഹന്‍‌ലാലിന്റെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ചിലർ കമന്റ് ചെയ്യുന്നത്. ലുങ്കിക്കു ചെറിയ മാറ്റം നല്‍കി സ്കര്‍ട്ട് എന്ന് വിളിക്കുന്നതായിരിക്കും നല്ലതെന്ന് ചിലര്‍ പറയുന്നു. ലുങ്കി സ്കര്‍ട്ട് എന്നാണു വിളിക്കേണ്ടതെന്നു പറയുന്നവരും ഉണ്ട്.

shortlink

Post Your Comments


Back to top button