ചെന്നൈ: ഫെഡറൽ സർക്കാർ രൂപീകരണത്തിനായി ഡിഎംകെയെ വിടാതെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയിരിക്കുകയാണ് കെസിആർ.
ടിആർഎസ്സുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കുമില്ലെന്ന് ഡിഎംകെ ആവർത്തിക്കുമ്പോഴും പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് കെസിആറിന്‍റെ ഇപ്പോഴത്തെ നടപടി. മുമ്പും കൂടിക്കഴ്ചയ്ക്ക് അവസരം ചോദിച്ചപ്പോൾ പ്രചാരണ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്റ്റാലിൻ സമയം അനുവദിച്ചിരുന്നില്ല.
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു സ്റ്റാലിനുമായി കെസിആർ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് അവസരം തേടി ചന്ദ്രശേഖർ റാവു വീണ്ടും സ്റ്റാലിനുമായി ബന്ധപ്പെട്ടത്. ക്ഷേത്ര ദർശന ഭാഗമായി തമിഴ്നാട്ടിൽ എത്തുന്നുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് താത്പര്യം ഉണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് സഖ്യത്തിലുള്ള ഡിഎംകെ ഇതുവരെ ചർച്ചയ്ക്ക് അനുകൂല നിലപാട് അറിയിച്ചിട്ടില്ല.
Post Your Comments