ലണ്ടന്‍ : ഇന്ത്യക്കാരായ ഹിന്ദുജ സഹോദരങ്ങള്‍ ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ വ്യക്തികളെന്ന ബഹുമതി തിരിച്ചുപിടിച്ചു. ശ്രീചന്ദ്, ഗോപീചന്ദ് ഹിന്ദുജമാര്‍ക്ക് 2,200 കോടി പൗണ്ട് (ഏകദേശം 1,98,000 കോടി രൂപ) ആസ്തിയാണുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 12,150 കോടി രൂപ അധിക വരുമാനം നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇറക്കുമതി, കയറ്റുമതി വ്യവസായം, കാള്‍സെന്ററുകള്‍, വാഹനം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ മേഖല തുടങ്ങി ലോകത്തുടനീളം 50ലേറെ കമ്പനികള്‍ നടത്തുന്നുണ്ട്. ശ്രീചന്ദ്, ഗോപി ചന്ദ് എന്നിവര്‍ക്കൊപ്പം മറ്റു സഹോദരങ്ങളായ പ്രകാശ്, അശോക് എന്നിവരും വ്യവസായങ്ങളില്‍ പങ്കാളികളാണ്. 4000 കോടിയാണ് മൊത്തം ആസ്തി.
അന്‍പതിലേറെ കമ്പനികളുടെ ഉടമസ്ഥതയുള്ള ഹിന്ദുജ ഗ്രൂപ്പ് 2014ലും 2017ലും ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നതും ഇന്ത്യക്കാരാണ്മുംബൈ സ്വദേശികളായ റൂബന്‍ സഹോദരങ്ങള്‍. 1866 കോടി പൗണ്ട് (ഏകദേശം 1,67,940 കോടി രൂപ)ആണ് ഇവരുടെ ആസ്തി. പോയവര്‍ഷം നാലാം സ്ഥാനത്തായിരുന്ന ഇവര്‍ 32,040 കോടി രൂപയുടെ അധികവരുമാനം നേടിയാണു രണ്ടാം സ്ഥാനത്തെത്തിയത്. ലക്ഷ്മി എന്‍ മിത്തല്‍ അഞ്ചാം സ്ഥാനത്തുനിന്നു പതിനൊന്നാം സ്ഥാനത്തേക്കു പോയപ്പോള്‍ അനില്‍ അഗര്‍വാള്‍ പന്ത്രണ്ടാം സ്ഥാനത്തെത്തി നില മെച്ചപ്പെടുത്തി. മൊത്തം ആസ്തി കണക്കാക്കി തയാറാക്കിയിരിക്കുന്ന 1,000 പേരുടെ പട്ടികയില്‍ പ്രകാശ് ലോഹ്യ, പ്രഭു സഭയില്‍ അംഗമായ സ്വരാജ് പോള്‍, അനില്‍ അഗര്‍വാള്‍,അജയ് ഖല്‍സി എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റ് ഇന്ത്യന്‍ വംശജര്‍.
Post Your Comments