Latest NewsLife Style

ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ

നിത്യേന ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിർത്തുമെന്ന് പണ്ട് കാലം മുതൽക്ക് തന്നെ പറയുന്നതാണ്. വെറുതെയല്ല ഇങ്ങനെ പറയുന്നത്. ഇതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും ഒരാപ്പിൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.കോപ്പർ , മാംഗനീസ്,പൊട്ടാസ്യം,ഇരുമ്പ്, സിങ്ക്,വിറ്റാമിൻ സി,വിറ്റാമിൻ ഇ,വിറ്റാമിൻ കെ ,കാത്സ്യം,കാർബോ ഹൈഡ്രെറ്റ് തുടങ്ങി മനുഷ്യ ശരീരത്തിന് ആവശ്യമായ അനേകം ധാതുക്കളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് പലതരം രോഗങ്ങൾക്ക് പരിഹാരമാണ്.

ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. അത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.ആപ്പിൾ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു. പ്രമേഹം കുറയ്ക്കാന്‍ ആപ്പിൾ സഹായിക്കും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകൾ , ആന്റിഓക്‌സിഡന്റുകൾ, പോളിഫിനോളുകൾ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും. ആപ്പിളിൽ ക്വർസെറ്റിന്‍, ട്രൈറ്റെർ ഫിനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ തടയുന്നതിൽ സഹായകരമാണ്. പ്രത്യേകിച്ച് കോളൻ , ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകൾ. ദഹനപ്രശ്‌നങ്ങൾ മാറാൻ ആപ്പിൾ സഹായിക്കും. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.  വിളർച്ചയുള്ളവർക്ക് കഴിയ്ക്കാൻ പറ്റിയ ഒരു ഫലവർഗമാണിത്. ഇതിൽ അയേൺ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു മൂന്ന് ആപ്പിൾ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ മുഴുവൻ ഇരുമ്പും ലഭിക്കാൻ സഹായിക്കും.ആപ്പിൾ കഴിക്കുന്നതു വഴി മറവി രോഗത്തിൽ നിന്ന് രക്ഷനേടാം.

തലച്ചോറിലെ കോശങ്ങൾക്ക് ഉന്‍മേഷം നല്‍കാനും ബുദ്ധിശക്തി വർധിപ്പിക്കാൻ ആപ്പിളിന് പ്രത്യേക കഴിവുണ്ട്അമിതവണ്ണമാണ് പ്രശ്‌നമെങ്കിൽ ദിവസവും ഒരാപ്പിൾ കഴിക്കു… നിങ്ങൾക്ക് സ്ലീംബ്യൂട്ടിയാകാം. ആപ്പിൾ കഴിക്കുമ്പോൾ വയറു നിറഞ്ഞതായി തോന്നുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നു. ഇതാണ് വണ്ണം കുറയാനുള്ള പ്രധാന കാരണം.പല്ലുകളുടെ തിളക്കം വർധിപ്പിക്കാൻ ആപ്പിൾ കഴിക്കുക. ദിവസവും ആപ്പിൾ കഴിച്ചാൽ തിളങ്ങുന്ന പല്ലുകൾ നിങ്ങൾക്ക് ലഭിക്കും.ആപ്പിളിൽ അടങ്ങിരിക്കുന്ന വിറ്റാമിനുകളും ആന്റെി ഓക്‌സിഡന്റെുകളും ആസ്‌മയെ ഇല്ലാതാക്കും.ഒരാപ്പിൾ കഴിക്കുന്നതിലൂടെ ഒരു ദിവസം ആവശ്യമായ വിറ്റാമിൻ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും . ഇതിലൂടെ പനി, ജല ദോഷം എന്നിവ വരുന്നത്‌ തടയാൻ സാധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button