തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍ പോക്സ് പടരുന്നു. എല്ലാ ജില്ലകളിലും ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ജില്ലയില്‍ മാത്രം 139 പേര്‍ക്കാണ് ഈ മാസം ഒന്നു മുതല്‍ 11 വരെയുള്ള കാലയളവില്‍ രോഗം ബാധിച്ചത്. ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുകയുണ്ടായി.
Post Your Comments