ന്യൂഡല്‍ഹി: സ്വതന്ത്ര ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെയാണെന്നുമുള്ള പരാമര്‍ശത്തില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ ബി.ജെ.പി പരാതി നല്കി. യോഗത്തിന് എത്തിയ മുസ്ലീം ഭൂരിപക്ഷത്തിന് മുന്നില്‍ അത്തരം പ്രസ്താവന നടത്തിയത് മനപൂര്‍വമാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 123(3) പ്രകാരം കമലിന്റെ പ്രസ്താവന കുറ്റകരമാണ്.
ജാതിയും മതവും ദുരുപയോഗം ചെയ്ത് വോട്ട് നേടാനുള്ള ഏതൊരു ശ്രമത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാനും സാഹോദര്യം തകര്‍ക്കാനും കമല്‍ ശ്രമിച്ചു. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരവും കുറ്റകരമാണെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട്ടിലെ ആരവക്കുറിച്ച് നിയമസഭാ മണ്ഡലത്തില്‍ നടന്ന പൊതുയോഗത്തിലാണ് കമല്ഹാസന് ഗോഡ്സെയ്ക്കെതിരെ പ്രസ്താവന നടത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു. അയാളുടെ പേരാണ് നാഥുറാം ഗോഡ്സെ. ഇത് മുസ്ലീം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഞാന്‍ ഇത് പറയുന്നത് എന്നായിരുന്നു കമലഹാസന്റെ പ്രസ്താവന.
Post Your Comments