കൊച്ചി: ആലുവയിലെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍ തന്നെയാണെന്ന നിഗമനത്തില്‍ പോലീസ്. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എടയാറിലെ സ്വര്‍ണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. ജീവനക്കാരന്റെ മൊഴിയില്‍ നിന്നാണ് പ്രാദേശിക കവര്‍ച്ചാ സംഘങ്ങളെകുറിച്ചുള്ള സംശയം ബലപ്പെട്ടത്. സ്വര്‍ണ ശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്യുകയാണ്.
Post Your Comments