KeralaLatest News

വേദനയിലും പുഞ്ചിരിക്കുന്ന ആ മുഖം സ്‌നേഹത്തോടെ നമുക്ക് ഓര്‍ക്കാം; ഇന്ന് ലോക മാതൃദിനം

അമ്മ എന്ന ബന്ധത്തിന് മറ്റെന്തിനേക്കാളും വിലയുണ്ട് മനുഷ്യ ജീവിതത്തിൽ. കേവലം ഒരു ദിനത്തിൽ ഒതുക്കേണ്ട ഒന്നല്ല മാതൃസ്‌നേഹമെങ്കിലും അത് ഒരു ആഘോഷമാക്കി മാറ്റുകയാണ് ലോക ജനത.മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. നമുക്കറിയാം വെറും രണ്ടു വാക്കില്‍ ഒതുങ്ങുന്നതല്ല അമ്മ എന്ന് ജന്മത്തിന്റെ മഹത്യം. അമ്മ സ്‌നേഹത്തിന്റെ അവസാന വാക്ക്, പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹത്തിന്റെ ബന്ധം, പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം, എന്നിങ്ങനെ പോകും അമ്മയുടെ മഹത്വം.

സ്‌നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിന് മുന്നില്‍ ഇന്ന് ലോകം ഒന്നു ചേരുകയാണ്. നിസ്വാര്‍ഥമായ സ്‌നേഹം പകരാന്‍ കഴിയുന്ന ഒരേ ഒരാള്‍. അമ്മയുടെ സ്‌നേഹത്തെ ഓര്‍ക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം ആഘോഷിക്കുന്നുണ്ട്.

പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറി. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത ഈ കാലത്ത്, റോഡിലും വീടിലും ജോലിസ്ഥലത്തും എല്ലാം പ്രായഭേദമെന്യേ അവര്‍ ആക്രമിക്കപ്പെടുന്‌പോള്‍ ഇത്തരം ആഘോഷങ്ങളുടെ പ്രസക്തിപോലും ചോദ്യം ചെയ്യപ്പെടുകയാണ്. വാണിജ്യ സംസ്‌കാരത്തിന്റെ ഭാഗമായി നിലകൊള്ളുമ്പോള്‍ നിര്‍ബന്ധപൂര്‍വം ചില കെട്ടുകാഴ്ചകളിലേക്ക് ഇറങ്ങിത്തിരിക്കേണ്ടതായി വരും.

എങ്കിലും ഈയൊരു ദിവസമെങ്കിലും നമുക്ക് അവരെ മാനിക്കാം. കൈപ്പിടിച്ച് നടത്തിയ, അറിവ് പകര്‍ന്ന് നല്‍കിയ വേദനയിലും പുഞ്ചിരിക്കുന്ന ആ മുഖം സ്‌നേഹത്തോടെ നമുക്ക് ഓര്‍ക്കാം. കണ്ണുള്ളവര്‍ അമ്മയെ കാണുന്നു അല്ലാത്തവര്‍ കണ്ണടച്ചിരുട്ടാക്കി വൃദ്ധസദനങ്ങളുടെ വാതിലുകള്‍ മുട്ടുന്നു. അമ്മമാരെ കണ്‍കണ്ട ദൈവമായി കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്. എന്നാലിന്നോ…? നാം നമ്മിലേക്ക് വിരല്‍ചൂണ്ടി ചോദിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലിന്ന് മുഴങ്ങിക്കേള്‍ക്കുന്നത് അമ്മമാരുടെ അലമുറയിട്ടുള്ള നിലവിളിയാണ്. സ്വന്തം അമ്മയെ ഓര്‍ക്കാത്ത മുഖമില്ലാത്ത കുറേയെറെ മനുഷ്യക്കോലങ്ങളിലേക്ക് മാതൃത്വത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ട ഗതികേടിലെത്തിനില്‍ക്കുന്നു. മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍…

shortlink

Post Your Comments


Back to top button