വെള്ളം ഒരാള്‍ക്ക് അലര്‍ജിയായാല്‍ എന്തു ചെയ്യും? കുളിക്കുക, കൈകാലുകള്‍ കഴുകുക എന്നിവ ചെയ്താല്‍ തന്നെ ശരീരത്ത് ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുകയും കഠിനമായ വേദന പുകച്ചില്‍ എന്നിവയും അനുഭവപ്പെടുന്ന ഒരാളുണ്ട്. സസെക്‌സില്‍ നിന്നുള്ള യുവതിക്കാണ് അപൂര്‍വ്വ രോഗം പിടിപെട്ടിരിക്കുന്നത്. വെള്ളത്തോടുള്ള അലര്‍ജിയാണ് നിയ സെല്‍വെ എന്ന ഇരുപത്തിയൊന്നുകാരിക്ക്. അക്വാജെനിക്ക് പ്രൂരിട്ടസ് (മൂൗമഴലിശര ുൃൗൃശൗേ)െ എന്ന രോഗമാണ് യൂട്യൂബര്‍ കൂടിയായ നിയയെ ബാധിച്ചിരിക്കുന്നത്. ശരീരവും വെള്ളവുമായി ബാഹ്യ സമ്പര്‍ക്കം ഉണ്ടായാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നിയക്കുള്ളത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ പുതിയ ചികിത്സാരീതികള്‍ തേടുകയാണ് നിയയിപ്പോള്‍
വെള്ളത്തോടുള്ള അലര്‍ജി കാരണം നിയക്ക് വീടിന് പുറത്തേക്ക് പോകാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. അഞ്ച് വയസ്സിലാണ് നിയയില്‍ ഈ പ്രശ്‌നങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയത്. പ്രായമേറുംതോറും പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി. 2013ഓടെ അലര്‍ജി രൂക്ഷമായി. വല്ലപ്പോഴും വന്നിരുന്ന പ്രശ്‌നം പതിവായി മാറി. ചികിത്സകള്‍ പലതും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അലര്‍ജിയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിട്ടില്ല. ദിവസം മുഴുവന്‍ ഫാനിന്റെയും എസിയുടെയും ചുവട്ടിലാണ് നിയ. വീട്ടിലെ ജോലികള്‍ ചെയ്യാനോ പുറത്തേക്കിറങ്ങാനോ കഴിയുന്നില്ല.
Post Your Comments