NewsEntertainment

നമുക്കൊക്കെ ചെയ്യണമെന്ന് തോന്നിയ കാര്യം അദ്ദേഹം ചെയ്തു : സുരേഷ് ഗോപിയെക്കുറിച്ച് ഗിന്നസ് പക്രു

വൈകല്യത്തെ അതിജീവിച്ച്  ദേവിക നേടിയ മഹാവിജയം ആ നാടിനും നാട്ടുകാര്‍ക്കും വലിയൊരു അഭിമാനമായി മാറുകയായിരുന്നു

ജനമനസ്സുകള്‍ക്കിടയില്‍ എന്നും വലിയ സ്വീകാര്യത നേടിയിട്ടുള്ള നേടിയിട്ടുള്ള സൂപ്പര്‍ താരം സുരേഷ് ഗോപി അതിജീവനത്തിന്റെ പാതയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ക്ക് എന്നും ഒരു ആശ്വാസമാകാറുണ്ട്, അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക് സധൈര്യം മുന്നോട്ട് പോകാനുള്ള കരുത്തായി മാറാറുമുണ്ട്.എസ്എസ്എല്‍സി പരീക്ഷയ്ക്ക്  ദേവികയ്ക്ക് ലഭിച്ച തിളക്കാമാര്‍ന്ന ജയത്തിനുള്ള അഭിനന്ദനം സുരേഷ് ഗോപി വീട്ടിലെത്തിയാണ് അറിയിച്ചത്

കാലുകൊണ്ടെഴുതി ഫുൾ A+   നേടിയ ദേവിക എന്ന മിടുക്കി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരമായി  മാറിയിരുന്നു, വൈകല്യത്തെ   അതിജീവിച്ച്   ദേവിക നേടിയ മഹാവിജയം ആ നാടിനും നാട്ടുകാര്‍ക്കും വലിയൊരു അഭിമാനമായി മാറുകയായിരുന്നു, ദേവികയുടെ പ്രയത്നത്തിനു സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ പ്രശംസ നേരിട്ട് എത്തിയതോടെ വീട്ടുകാര്‍ക്കും അതത്ര വിശ്വാസിക്കാനായില്ല.

ദേവികയെ നേരില്‍ക്കണ്ട് ചെന്ന് അഭിനന്ദനമറിയിച്ച സുരേഷ് ഗോപിയുടെ സമീപനത്തെ കൈയ്യടികളോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. നടന്‍ ഗിന്നസ് പക്രുവും സുരേഷ് ഗോപിയുടെ നേരിട്ടുള്ള അഭിനന്ദനത്തിനു തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിനന്ദനമറിയിച്ചു.

നമുക്കൊക്കെ ചെയ്യണമെന്ന് തോന്നിയ കാര്യം അദ്ദേഹം ചെയ്തു

ഈ കാലുകൊണ്ടെഴുതി ഫുൾ A+
സുരേഷേട്ടാ ???
ദേവികാ തുടർവിജയങ്ങൾക്ക്

ഗിന്നസ് പക്രു ഫേസ്ബുക്കില്‍ കുറിച്ചു

shortlink

Post Your Comments


Back to top button