Latest NewsKerala

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ പി എസ് സി ചെയര്‍മാന്റെ വിചിത്ര ആവശ്യം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ പി എസ് സി ചെയര്‍മാന്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാരിനെ ഞെട്ടിപ്പുക്കുന്നത്. ഔദ്യോഗിക യോഗങ്ങളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് ചെയര്‍മാന്‍ എം.കെ.സക്കീറിന്റെ ആവശ്യം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ ഭാര്യം ഒപ്പം യാത്ര ചെയ്യുന്ന വേളകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി ലഭ്യമാക്കുന്നതിന് ഉത്തരവ് പുറപ്പെടുപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ആവശ്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിശദമായ കത്തും എഴുതിയിരുന്നു. കത്തില്‍ പറയുന്നത് ഇങ്ങനെയാണ്- സംസ്ഥാന പിഎസ്സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ജീവിതപങ്കാളിക്കും ക്ഷണമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ പിഎസ്സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളില്‍ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സര്‍ക്കാരാണു വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഭാര്യയുടെ യാത്രാച്ചെലവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. എന്നും അദ്ദേഹം കത്തില്‍ വ്യക്താമാക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്.ഏപ്രില്‍ 30നാണ് ഇക്കാര്യം തന്റെ ആവശ്യമായി കുറിച്ച ഫയല്‍ പിഎസ്സി സെക്രട്ടറിക്കു കൈമാറിയത്. സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു കൈമാറി. ഇനി ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്കു വിടും. തടസ്സങ്ങളില്ലെങ്കില്‍ എജിക്കും ഫയല്‍ കൈമാറും

shortlink

Related Articles

Post Your Comments

Related Articles


Back to top button