
ലക്നൗ: കയ്യിൽ വോട്ടിങ് യന്ത്രവുമായി മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലായി നടന്നുവന്ന പോളിങ് ഓഫീസറെ കണ്ടെത്തി. ഉത്തർപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ പകർത്തിയ ഈ ഓഫീസറുടെ ചിത്രങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. സുന്ദരിയായ ഈ പോളിങ് ഓഫീസറെക്കുറിച്ചായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തത്.
ഒടുവിൽ ആ ഉത്തരം സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. റീന ദ്വിവേദി എന്നാണീ സുന്ദരിയുടെ പേര്. ഉത്തർ പ്രദേശിലെ ദേവര സ്വദേശിനി. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ് റീന. ടിക് ടോക് വിഡിയോകളിൽ നിന്നാണ് റീനയെ ആളുകൾ തിരിച്ചറിഞ്ഞത്. പോളിങ് ബൂത്തിലേക്ക് നടന്നുവരുന്നതുൾപ്പെടെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
Post Your Comments