പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ പേരിൽ നടന്ന സമരത്തിന്റെ പേരില്‍ സോഷ്യൽമീഡിയയിൽ വാക്‌പ്പോര്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ റെഡി ടു വെയിറ്റ് ക്യാംപെയിനുമായെത്തിയ പദ്മ പിള്ളയാണ് സമരത്തിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ശബരിമലയില്‍ സ്ത്രീപ്രവേശനവിധി വന്നയുടനെ അതിനെ സ്വാഗതം ചെയ്യുന്ന നിലപാടിലേക്ക് ആര്‍.എസ്.എസിലേതടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ വിശ്വാസികളുടെ ഇടയില്‍ നിന്നും കനത്ത എതിര്‍പ്പ് ഉയര്‍ന്നതും, നാമജപയാത്രകളിലെ സ്ത്രീകളടക്കമുള്ളവരുടെ വമ്ബിച്ച ജനപങ്കാളിത്തവും പിന്നീട് നിലപാട് മാറ്റുവാന്‍ നേതാക്കളെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യം മുതല്‍ക്കേ ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുവാനുള്ള മനസുണ്ടായിരുന്നില്ല. എന്നാൽ പിന്നീടത് മാറി.
എന്നാല്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്ത വിവിധ സംഘടകളുടെ പ്രവര്‍ത്തനങ്ങളില്‍ വിള്ളല്‍ വീഴ്ത്തരുതെന്ന ആവശ്യവുമായി നിരവധി പേരാണ് പദ്മ പിള്ളയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേ സമയം സമരത്തിനിറങ്ങി നിരവധി കേസില്‍ പ്രതിയായെന്നും, ജോലി നഷ്ടമായെന്നും കമന്റ് രേഖപ്പെടുത്തുന്നവരും ഉണ്ട്. പദ്മ പിള്ളയെ അനുകൂലിച്ചും, ശബരിമല സമരത്തില്‍ അവര്‍ നല്‍കിയ സംഭാവനകളെ ചെറുതായി കാണരുതെന്ന് വാദിച്ച് രംഗത്ത് വരുന്നവരും നിരവധിയാണ്.
Post Your Comments