പാരീസ്: പ്രകടനം കൊണ്ട് എപ്പോഴും കളത്തില്‍ നിറയുന്ന പി എസ് ജി താരം ഇപ്പോള്‍ വാത്തകളില്‍ ഇടം നേടുന്നത് ഒന്നിനു പിറകേ ഒന്നായി വിലക്കുകള്‍ നേരിടുന്നു എന്നതുകൊണ്ടാണ്. നെയ്മറിന്റെ സൂപ്പര്‍ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് താരം കടന്നുപോകുന്നത്. പരിക്കിന് പുറമെ ഇത്തരം കടുത്ത വിലക്കുകളും എത്തുന്നത്. ഇത് താരത്തെയും ക്ലബിനെയും ഒരു പോലെ അലട്ടുകയാണ്. ആരാധകന്റെ മുഖത്തടിച്ച സംഭവത്തിലാണ് നെയ്മറിന് ഇപ്പോള്‍ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
ഫ്രഞ്ച് കോപ്പാ ഡെല്‍റേ കപ്പ് ഫൈനലില്‍ തോറ്റ പിഎസ്ജി താരങ്ങള്‍ റണ്ണേഴ്സ് അപ്പിനുള്ള മെഡല്‍ വാങ്ങുന്നതിനിടെയാണ് വിവാദ സംഭവം നടന്നത്. മെഡല്‍ വാങ്ങിയ നെയ്മര്‍ കാണികള്‍ക്കിടയിലൂടെ ഡ്രസ്സിങ് റൂമിലേക്ക് പോവുന്നതിനിടെയാണ് ആരാധകന്റെ മുഖത്തടിച്ചത്. മല്‍സരത്തില്‍ തോറ്റതിനെ വിമര്‍ശിച്ച ആരാധകനെയാണ് നെയ്മര്‍ അടിച്ചത്. ചില ആരാധകരെ നെയ്മര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വിവാദ സംഭവത്തിന്റെ വീഡിയോയിലും ഇത് ദൃശ്യമാണ്.
https://twitter.com/connectwidutpal/status/1126787921128767488
തിങ്കളാഴ്ചയാണ് നെയ്മറുടെ വിലക്ക് നിലവില്‍ വരിക. ഞായറാഴ്ചത്തെ ലീഗ് മത്സരത്തില്‍ നെയ്മറിന് കളിക്കാനാവും.അതിനിടെ വിലക്കിനെതിരേ പിഎസ്ജി അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്റെന്നീസ് ക്ലബ്ബിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 9-8നാണ് പിഎസ്ജി തോറ്റത്. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി പുറത്തായതിനെ തുടര്‍ന്ന് റഫറിയെ അധിക്ഷേപിച്ച സംഭവത്തില്‍ നെയ്മറിന് മൂന്ന് മല്‍സരത്തില്‍ വിലക്ക് ലഭിച്ചിട്ടുണ്ട്.
Post Your Comments