Latest NewsCinemaMollywood

എതിര്‍ക്കാന്‍വന്നവരെ നോക്കി, വെട്ടുകത്തിയെടുത്ത് മകള്‍ അഭിനയിക്കുമെന്നുപ്രഖ്യാപിച്ച അമ്മ

 ഇന്ന് മാതൃദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ദിനങ്ങളില്‍ ഒന്നായി എല്ലാവരും ആശംസകള്‍ അര്‍പ്പിക്കുമ്പോള്‍ അമ്മമാര്‍ക്ക് വേണ്ട കരുതല്‍ നമ്മള്‍  പൂര്‍ണ്ണമായും കൊടുത്തിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. നടനും എം എല്‍ എയുമായ മുകേഷ് തന്റെ അമ്മയെക്കുറിച്ച് പങ്കുവയ്ക്കുന്നു.

നടിയാണ് മുകേഷിന്റെ അമ്മയും. തന്റെ ഹാസ്യത്തിന് പിന്നില്‍ അമ്മയാണെന്ന് തുറന്നു പറയുകയാണ്‌ താരം. കെപിഎസിയുടെ നാടക നടിയായും സിനിമാ താരമായും മലയാളികള്‍ക്ക് പരിചിതമായ വിജയകുമാരിയാണ് മുകേഷിന്റെ അമ്മ.

തന്റെ അമ്മയെക്കുറിച്ച് മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ..”സ്ത്രീശാക്തീകരണത്തിനുവേണ്ടി മുന്നിട്ടിറങ്ങുന്നവരോട് എനിക്കുപറയാനുള്ളത്, എന്റെ വീട്ടില്‍ ഒരാള്‍ ഉണ്ട്. വന്നുകണ്ടിട്ട് പോകൂ എന്നാണ്. അമ്മ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ എതിര്‍ക്കാന്‍വന്നവരെ നോക്കി അമ്മൂമ്മ കൈയില്‍ വെട്ടുകത്തിയെടുത്ത് എന്റെ മകള്‍ അഭിനയിക്കുമെന്നു പ്രഖ്യാപിച്ച് കെ.പി.എ.സി.യുടെ വാനില്‍ കയറ്റിവിട്ടതാണ്. ഇക്കാലമത്രയും അമ്മ അഭിനയിച്ചു. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് ജോലിചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് എന്റെ അമ്മ”

shortlink

Related Articles

Post Your Comments

Related Articles


Back to top button