കാഞ്ഞങ്ങാട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഐ ടി വിദഗ്ദ്ധ കൊല്ലപ്പെട്ടു. കാസര്‍കോട് സ്വദേശിനിയാണ് മരിച്ചത്. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ ഗവ യു പി സ്‌കൂളിനടുത്ത സുസ്മിത എസ് പൈ (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് ട്രാഫിക് സര്‍ക്കിളില്‍ കുന്നുമ്മല്‍ റോഡിലെ ഗുരുദേവ് ഏജന്‍സി ഉടമ എച്ച് സുരേന്ദ്ര പൈയുടെ മകളാണ്.
ഡെല്‍ എം സി സ്‌ക്വയര്‍ ഐ ടി കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സുസ്മിത സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുസ്മിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ്: സാധനാ പൈ. സഹോദരങ്ങള്‍: സഞ്ജന എസ് പൈ, സന്ദീപ് എസ് പൈ .
Post Your Comments