Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

കെ.എസ്.ആര്‍.ടി.സിക്ക് പ്രഥമ പരിഗണന; കെ.യു.ആര്‍.ടി.സികള്‍ കട്ടപ്പുറത്ത് തന്നെ

തിരുവനന്തപുരം: കെ യു.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്ത് തന്നെ ഇരിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലൂടെ ലഭിച്ച ലോ ഫ്‌ലോര്‍ ബസുകളോട് കെ.എസ്.ആര്‍.ടി.സിക്ക് താത്പര്യമില്ലാത്തതാണ് കാരണം. ജണ്‍റം ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് രണ്ടര കിലോമീറ്റര്‍ മാത്രമേ മൈലേജുള്ള എന്നതാണ് കെ.എസ്.ആര്‍.ടിസിയുടെ താല്‍പര്യമില്ലായ്‌നക്ക് കാരണം. മൈലേജ് കുറവില്‍ ബസ് ഓടിക്കുന്നത് വീണ്ടും നഷ്ടം വരുത്തിവെക്കുമെന്നതുകൊണ്ടാണ് അത്തരമൊരു സാഹസത്തിന് മുതിരാത്തത്. കെ.യു.ആര്‍.ടി.സിയുടെ 719 ലോ ഫ്‌ലോര്‍ ബസുകളില്‍ 373 എണ്ണം ഓടാതിരിക്കുന്നതിന്റെ കാരണവും ഇതാണ്.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാല്‍ മതിയെന്നാണ് മാനേജ്‌മെന്റ് തീരുമാനം. ജന്റം ബസുകള്‍ അറ്റകുറ്റപണി നടത്തിയ വകയില്‍ ഇനി വോള്‍വോ കമ്പനിയുടെ ഫ്രാഞ്ചൈസിക്ക് നല്‍കാനുള്ളത് 75 ലക്ഷം രൂപയാണ്. ഇത് ഉടന്‍ നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നാണ് കോര്‍പ്പറേഷന്‍ വാദം. അതുകൊണ്ടുതന്നെ അറ്റകുറ്റ പണികള്‍ നടത്തിയ വകയില്‍ നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കില്ലെന്നാണ് സൂചന. സെപയര്‍ ആയി ഇടിരിക്കുന്ന 216 ബസുകള്‍ ശബരിമല സീസണില്‍ മാത്രമേ പ്രയോജനമാകൂ എന്നും കോര്‍പ്പറേഷന്‍ പറയുന്നു. അല്ലാത്തപക്ഷം എസി ബസുകളുടെ നിരക്ക് കൂട്ടണമെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button