Latest NewsKerala

കേരളത്തിൽ രണ്ടു ദിവസം ശ്കതമായ മ​ഴ​യ്ക്കു സാ​ധ്യ​ത ; ഈ ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ്കതമായ മ​ഴ​യ്ക്കു സാ​ധ്യ​ത. ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​യെന്നും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കൊ​പ്പം മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റു​വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.മഴയുടെ സാധ്യത കണക്കിലെടുത്ത് ഇ​ടു​ക്കി ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​തയുള്ളതു കൊണ്ട് രാ​ത്രി ഏ​ഴു മു​ത​ല്‍ രാ​വി​ലെ ഏ​ഴു വ​രെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെന്നും പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ഴ​യ​ത്ത് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങ​രു​തെന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ അറിയിച്ചു. കു​ട്ടി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലും കു​ള​ങ്ങ​ളി​ലും ചി​റ​ക​ളി​ലും ഇറങ്ങാതിരിക്കാൻ ​മാതാ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. വാ​ഹ​ന​ങ്ങ​ള്‍ മ​ര​ങ്ങ​ള്‍​ക്കു കീ​ഴി​ല്‍ നി​ര്‍​ത്തി​യി​ട​രുതെന്നും മുന്നറിയിപ്പ്

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്(അ​ഞ്ചു സെ​ന്‍റീ​മീ​റ്റ​ര്‍). പൊ​ന്നാ​നി​യി​ല്‍ മൂ​ന്നും കോ​ന്നി, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു സെ​ന്‍റീ​മീ​റ്റ​റും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. വേ​ന​ല്‍ മ​ഴ അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച കൂ​ടി ബാ​ക്കി നി​ല്‍ക്കെ 35 ശ​ത​മാ​നം മ​ഴ​ക്കു​റവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button