UAELatest News

മെട്രോ സ്റ്റേഷന് സമീപം തീപിടിത്തം; വിവരങ്ങൾ ഇങ്ങനെ

ദുബായ്: ദുബായ് മെട്രോ സ്റ്റേഷന് സമീപത്തെ ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട മൂന്ന് കാറുകളിൽ നിന്ന് തീപടർന്നു. ഇന്നുച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. കാറുകളിൽ നിന്ന് തീ പടർന്ന് ഗോഡൗണിന് പിടിക്കുകയായിരുന്നു. പിന്നീട് കറുത്ത പുക നഗരത്തിലാകെ പടരുകയായിരുന്നു. ഗോഡൗണിന് അകത്ത് ഗ്യാസ് സിലിണ്ടറുകൾ ഉള്ളതായി സംശയിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button