Latest NewsInternational

വ്യാപാര ഉപരോധം: ക്യൂബയില്‍ ഭക്ഷണം കിട്ടാതെ ജനങ്ങള്‍

ഹവാന: യുഎസ് വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയതോടെ ക്യൂബ ക്ഷാമത്തിലേയ്ക്ക്്. നിത്യോപകയോഗ വസ്തുക്കള്‍ വരെ ലഭിക്കാന്‍ നീണ്ട നിരയാണ് കടകളില്‍. കൂടാതെ പലകടകളും ഒഴിഞ്ഞ നിലയിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കോഴിയിറച്ചി, മുട്ട, അരി, പയറുവര്‍ഗങ്ങള്‍, സോപ്പ് എന്നിവ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില്‍പനയില്‍ ക്യൂബന്‍ വ്യാപാരമന്ത്രി ബെറ്റ്‌സി ഡാസ് വെല്‍ക്കസ് കടുത്ത നിയ്ന്തരണം ഏര്‍പ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി മൂലം ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും കിട്ടാന്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. പാല്‍പ്പൊടി, സോസേജ് തുടങ്ങിയവയ്ക്ക് ഒരാള്‍ക്ക് 4 പായ്ക്കറ്റ് വീതം എന്നുള്ള നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. അതേസമയം പാചക എണ്ണയെങ്കിലും ആവശ്യത്തിനു ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. ഉയര്‍ന്ന ഗുണമേന്മ അവകാശപ്പെടുന്ന ബ്രാന്‍ഡഡ് സാധനങ്ങള്‍ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

110 ലക്ഷം ജനങ്ങളാണ് ക്യൂബയിലുള്ളത്. രാജ്യത്തെ മൊത്തം ഭക്ഷണസാധനങ്ങളുടെ മൂന്നില്‍ രണ്ടും ഇറക്കുമതി ചെയ്യുകയാണ്. പല അവശ്യവസ്തുക്കള്‍ക്കും ഇടയ്ക്കിടെ ക്ഷാമമുണ്ടാകാറുണ്ട്. എന്നാല്‍, ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതു മുതല്‍ യുഎസ് ഉപരോധം കര്‍ശനമാക്കിയതാണ് സ്ഥിതി രൂക്ഷമായി.

ജനങ്ങള്‍ക്കു റേഷന്‍ ബുക്ക് ഉപയോഗിച്ചു തുച്ഛമായ വിലയ്ക്ക് അവശ്യസാധനങ്ങളെല്ലാം നിശ്ചിത അളവില്‍ വാങ്ങാവുന്ന സമ്പ്രദായമാണു ഇവിടെയുള്ളത്. കൂടാതെ കൂടുതല്‍ ആവശ്യമുള്ള സമ്പന്നര്‍ക്ക് അധികം പണം കൊടുത്തു വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button