റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ജോലിക്കിടയില്‍ അര മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കി ഉത്തരവ്. വിശ്രമത്തിനായി നല്കുന്ന സമയം അരമണിക്കൂറില്‍ കുറയാന്‍ പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വിശ്രമത്തിനും നമസ്കാരത്തിനും സമയം അനുവദിക്കാതെ തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെകൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്നും നിർദേശമുണ്ട്. ആറു ലക്ഷത്തോളം സ്വദേശി വനിതകളാണ് നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.
Post Your Comments