നോയിഡ : ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട.1818 കിലോഗ്രാം സ്യുഡോഫെഡ്രിന്‍ എന്ന മയക്കുമരുന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പിടികൂടി. 1.8 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു. ഗ്രേറ്റര്‍ നോഡിയഡിലാണ് സംഭവം നടന്നത്.
1000 കോടി രൂപയില്‍ അധികം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിക്കൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ആഫ്രിക്കക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ നൈജീരിയക്കാരുമാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് മയക്കുമരുന്ന് പിടിച്ചെടുത്ത വീട്. ഇവിടെയാണ് സംഘം മയക്കുമരുന്ന് ഉൽപ്പാദനം നടത്തിയത്.
2015-ലാണ് ഇവര്‍ നോയിഡയില്‍ വീട് വാടയ്ക്ക് എടുത്തത്. ഉത്തര്‍പ്രദേശ് പോലീസില്‍ സാന്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനായ പി.എന്‍. പാണ്ഡേ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ വീട്. ഒരു ഇടനിലക്കാരന് വഴിയാണ് താന്‍ വീട് വാടയ്ക്കു നല്‍കിയതെന്നും ഇവിടെ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
Post Your Comments