ഫ്ളോറിഡ: ഇന്ന് എല്ലാവര്ക്കും സോഷ്യല്‍ മീഡിയയിലൂടെ താരമാകാനാണ് ആഗ്രഹം. അത്തരമൊരു ആഗ്രഹത്തിന്റെ പുറത്ത് യുവാവ് ചെയ്തത് ഏവരെയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഏഴരമാസം പ്രായമായ കുഞ്ഞിനെ കടയുടെ വില്പന കൗണ്ടറിനു മന്നില്‍ കിടത്തി യുവാവ് ചോദിച്ചത് ഇതാണ് പണയം വെക്കാന്‍ വേണ്ടി താന്‍ കൊണ്ടു വന്നതണ്. പ്രത്യേകിച്ച് ഒരു ഉപയോഗവുമില്ല. ഏഴരമാസം പ്രായമുള്ള ഇതിന് എന്തുകിട്ടും.
ഇത് കേട്ട കടയുടമ ആദ്യമൊന്ന് അമ്പരന്നു. യുവാവിന്റെ പെരുമാറ്റം കണ്ട് ഉടന്‍തന്നെ അദ്ദേഹം പൊലീസിനെ വിളിച്ചു. യുവാവിനെ തെരഞ്ഞുപിടിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞത് താന്‍ വെറുതെ തമാശയ്ക്ക് ചെയ്തതാണ് അതൊക്കെ എന്നും കടയുടമയുമായുള്ള സംഭാഷണം കോമാളിത്തരം മാത്രമായിരുന്നെന്നും സംഭവം വീഡിയോയാക്കി ആരെങ്കിലും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
എന്നാല്‍ കടയുടമ ഉറപ്പിച്ചു പറയുന്നത് യുവാവിന്റെ രീതിയും പെരുമാറ്റവും തമാശ നിറഞ്ഞതല്ലായിരുന്നെന്ന്. എന്തു തന്നെയായാലും സംഭവം സോഷ്യല്‍മീഡിയയില്‍ എത്തുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പൊലീസ് യുവാവിനെ തെരയുന്നതായി കേട്ടയുടനെ സ്വയം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും ഇയാള്‍ തീരുമാനിച്ചു. പക്ഷേ, അപ്പോഴേക്കും പൊലീസ് ഇയാളെ തേടി വീട്ടിലെത്തിയിരുന്നു.
Post Your Comments