ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ കാണാനെത്തുന്നവര്‍ക്ക് ഇനി ഇറ്റലിക്കു പോകാമെന്നും രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര കോടതി വരെ എത്തിയെന്നും ഉടന്‍ അഴിക്കുള്ളിലാകുമെന്നും അവര്‍ പറഞ്ഞു.
മലിനമായ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനെ അകറ്റിനിര്‍ത്തണമെന്നും സ്മൃതി ഇറാനി പറയുകയുണ്ടായി. ബദ്ധവൈരികളായിരുന്നവര്‍ ഇപ്പോള്‍ കൂട്ടുചേര്‍ന്നു രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ആ വനിതാ നേതാവ് അവരുടെ അപമാനം മറന്നിരിക്കുന്നുവെന്നും സ്മൃതി കൂട്ടിച്ചേർത്തു.
Post Your Comments