ഷാര്‍ജ : ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് തുറന്നു. ‘മസ്ജിദു ഷാര്‍ജ’ എന്ന് പേരിട്ട പള്ളിയില്‍ കാല്‍ലക്ഷം പേര്‍ക്ക് ഒരേ സമയം നമസ്കാരത്തിന് സൗകര്യമുണ്ടാകും. ഒട്ടോമന്‍ മാതൃകയില്‍ നിര്‍മിച്ച പള്ളി അമുസ്ലിമുകള്‍ക്കും സന്ദര്‍ശിക്കാം.എമിറേറ്റ്സ് റോഡിനും മലീഹ റോഡിനും സമീപം അല്‍തായിലാണ് ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി മസ്ജിദുഷാര്‍ജയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പുറത്തെ പൂന്തോട്ടമുള്‍പ്പെടെ 186,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് പള്ളിനിര്‍മിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ പള്ളികളുടെ ഒട്ടോമന്‍ ശില്‍പകലാമാതൃക അവലംബിച്ചാണ് മസ്ജിദിന്റെ നിര്‍മാണം. പള്ളിയിലെ പ്രധാനഹാളില്‍ 5000 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാം. സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥലം പള്ളിയിലുണ്ട്. ഇവിടെ അറുനൂറിലേറെ വനിതകള്‍ക്ക് ഒരേ സമയം നമസ്കാരത്തില്‍ പങ്കെടുക്കാം.
Post Your Comments