ന്യൂ ഡൽഹി : ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തരസഹായമൊരുക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ട്യൂമര്‍ ബാധിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള കമലാ നെഹ്റു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടരവയസ്സുള്ള പെണ്‍കുട്ടിയെ ഡൽഹിയിൽ എത്തിക്കാൻ പ്രിയങ്ക സ്വകാര്യവിമാനം ഏര്‍പ്പെടുത്തി കുട്ടിയുടെ ജീവന് രക്ഷിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യസ്ഥിതി വെള്ളിയാഴ്ച്ചയോടെ മോശമായി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഈ സമയം പ്രയാഗ് രാജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള ഇക്കാര്യം അറിയിച്ച് പ്രിയങ്കാ ഗാന്ധിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ ഒരു സ്വകാര്യ വിമാനം ഏര്‍പ്പാടാക്കി പെണ്‍കുട്ടിയെയും കുടുംബത്തെയും ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് പ്രിയങ്ക ചികിത്സ ഉറപ്പാക്കുകയായിരുന്നു
Post Your Comments