Latest NewsKerala

കേരളത്തിലേയും തമിഴ്നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും 26 ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുള്ളവര്‍ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും ഉന്നത ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇവര്‍ തീവ്ര ഇസ്ലാമിക വികാരം പ്രകടിപ്പിക്കുന്നവരാണെന്നും സ്ഥിരമായി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്‌ളാസുകള്‍ എടുക്കുന്ന ഇവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ശരീഅത്ത് നിയമം യുവാക്കള്‍ക്കിടയില്‍ അടിച്ചേല്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഐ.എസ്. വേരുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. വിശുദ്ധയുദ്ധത്തെയും ജിഹാദിയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് കണ്ടെത്തല്‍. അല്‍ഖ്വയ്ദ, ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടരില്‍ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button