ടോക്യോ: സാങ്കേതികവിദ്യ രംഗത്ത് ലോകത്തിനു തന്നെ അതിശമാണ് ജപ്പാന്റെ സംഭവനകള്‍. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ രാജ്യത്തിന് സമ്മാനിച്ച് ഗതാഗത രംഗത്ത് വീണ്ടും പുത്തന്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് രാജ്യം. ലോകത്തിന്റെ തന്റെ ഗാതാഗത രംഗത്തിന് മുതല്‍ക്കൂട്ടാകുന്ന ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ ഇപ്പോള്‍ പരീക്ഷണയോട്ടത്തിന്റെ അവസാനഘട്ടത്തിലാണ്
ഷിന്‍കാന്‍സെന്‍ ട്രെയിനിന്റെ അല്‍ഫാ-എക്‌സ് പതിപ്പാണ് ഈ ബുള്ളറ്റ് ട്രെയിന്‍. മൂന്നു വര്‍ഷം മുമ്പാണ് ജപ്പാന്‍ ഇതിന്റെ നിര്‍മാണം തുടങ്ങിയത്. നിര്‍മാണം അവസാനഘട്ടത്തിലെത്തിയതോടെ കഴിഞ്ഞ ദിവസം പരീക്ഷണയോട്ടത്തിനായി ഇത് ട്രാക്കിലിറക്കുകയുെ ചെയ്തു. ട്രാക്കില്‍ സ്ഥിരമായി ഇറങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ എന്ന നേട്ടവും ഇത് സ്വന്തമാക്കും.
അതേസമയം 2030-ഓടെ മാത്രമേ ഈ ബുള്ളറ്റ് ട്രെയിന്‍ പൊതുഗതാഗത യോഗ്യമാകുവെന്നാണ് വെളിപ്പെടുത്തല്‍. പ്രാഥമിക ഘട്ടത്തില്‍ മണിക്കൂറില്‍ 360 കിലോമീറ്ററായിരിക്കും ഇതിന്റെ വേഗത. 360 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാല്‍ പോലും ചൈനയിലെ അതിവേഗ ട്രെയിനായ ഫുക്‌സിങ്ങിനെക്കാള്‍ 10 കിലോമീറ്റര്‍ അധികവേഗം ആല്‍ഫ-എക്‌സിനുണ്ടെന്നാണ് ജപ്പാന്റെ അവകാശ വാദം. 10 ബോഗിയുള്‍പ്പെടുന്ന ട്രെയിനാണ് ഇപ്പോഴുള്ളത്.
Post Your Comments