KeralaNews

ദക്ഷിണേന്ത്യയില്‍ നിന്നും ഐസിസിലേക്ക് വന്‍ തോതില്‍ റിക്രൂട്ട്‌മെന്റ്; പ്രധാനലക്ഷ്യം കേരളത്തിലെ മുസ്ലീങ്ങള്‍

 

ദില്ലി: ഇന്ത്യയിലെ പ്രാദേശിക റാഡിക്കല്‍ ഗ്രൂപ്പുകളുടെ പ്രധാന സ്പോണ്‍സര്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. നാഷ്ണല്‍ തൗഹീദ് പാര്‍ട്ടിയുമായി ഐസിസിനുള്ള ബന്ധം ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസാരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തില്‍ ഐസിസ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തെ പ്രത്യേക വിഭാഗത്തെ തിരഞ്ഞെടുക്കാനാണ് ഇങ്ങനെയൊരു ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രാദേശിക വിപ്ലവ ഗ്രൂപ്പുകളുമായി ആശയ വിനിമയം നടത്താന്‍ വേണ്ടിയാണ് പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യം വെച്ച് ഐസിസിന്റെ പ്രവര്‍ത്തനമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ് മലയാളം ഭാഷയില്‍ പ്രാവീണ്യമുള്ളവരെ ലക്ഷ്യം വെച്ചാണ് റിക്രൂട്ട്മെന്റുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാഷയാണ് ഐസിസിനെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയം. പ്രാദേശിക ഗ്രൂപ്പുകളുമായി ആശയ വിനിമയം സാധ്യമാകുന്നില്ല. അതിനാലാണ് ഐസിസ് ഇങ്ങനെയൊരു തന്ത്രം സ്വീകരിച്ചിട്ടുള്ളതെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നു.

സിറിയയിലെയും ഇറാഖിലെയും പതനത്തിന് ശേഷം ഐസിസ് മറ്റു മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. വീഴ്ചയ്ക്ക് മുന്‍പ് അബൂബക്കര്‍ അല്‍ ബാഗ്ദാദി പങ്കു വെച്ച ഓഡിയോ സന്ദേശത്തില്‍ പോരാളികള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചു പോയി അവിടെ പ്രവര്‍ത്തനം നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നു.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ചയിലെ സ്ഫോടനത്തിന് ശേഷം നടന്ന അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത് എന്‍ടിജെയോ ഐസിസോ ഒറ്റയ്ക്കല്ല സ്ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്. എന്‍ടിജെ വെറും പ്രാദേശിക ഗ്രൂപ്പ് മാത്രമാണ്, അതേസമയം അടിത്തറ നഷ്ടപ്പെട്ട ഐസിസിന് വലിയ തോതിലുള്ള സ്ഫോടനങ്ങള്‍ നടത്താന്‍ ഇത്തരം ഗ്രൂപ്പുകളുമായി പരസ്പര സഹകരണം ആവശ്യമാണ്.

ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സഹ്രാന്‍ ഹാഷ്മി കേരളത്തിലും കര്‍ണാടകത്തിലും സന്ദര്‍ശനം നടത്തിയതായി ഐസിസ് സംബന്ധമായ കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ സഖ്യ ശക്തികളെ കണ്ടെത്താനായിരിക്കും ഈ സന്ദര്‍ശനമെന്നാണ് ശ്രീലങ്കയുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐസിസ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി ഐസിസില്‍ ചേരാനായി നിരവധി പേരാണ് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയത്.

കേരളത്തിലെ മുസ്ലീങ്ങളെയാണ് ഈ ഗ്രൂപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. കേരളത്തിലെ താമസക്കാരായ മുസ്ലീങ്ങള്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതായി എന്‍ഐഎ പറയുന്നു. ഇതിന് ഉദാഹരണമാണ് കേരളത്തില്‍ നിന്നും കാണാതായ യുവാക്കള്‍ പിന്നീട് ഐസിസില്‍ ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button