KeralaLatest News

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ; ഈ ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. വലിയ തിരമാലകള്‍ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിശക്തമായ കാറ്റ് വീശിയേക്കാമെന്നും ശ്രദ്ധിക്കണമെന്നും പ്രവചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

shortlink

Post Your Comments


Back to top button