
ആറന്മുള: നവോത്ഥാനത്തെ സിപിഎം കച്ചവടച്ചരക്കാക്കിയിരിക്കുകയാണെന്നു കുമ്മനം രാജശേഖരൻ . ആറന്മുളയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരവും പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതാണ് യഥാര്‍ത്ഥ നവോത്ഥാനം. സമൂഹത്തോടുള്ള പ്രതിബദ്ധതയോടെയാകണം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ജനങ്ങളുടെ ഉള്ളിലെ ആധ്യാത്മികതയെ ഉണര്‍ത്തിക്കൊണ്ടുള്ളതാകണം അതെന്നും സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ടെന്നു കുമ്മനം പറയുന്നു.
നവോത്ഥാന മൂല്യങ്ങളെ സ്വന്തം താല്പര്യങ്ങള്ക്കുവേണ്ടി പിണറായി വിറ്റഴിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശമില്ല, അധികാരത്തിന്റെ ഹുങ്കാണ്. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമത്തെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായാണ് ചെറുത്തു തോല്പിച്ചത്. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും എല്ലാവിധ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഹിന്ദു ഐക്യവേദി ഉണ്ടാകണമെന്നും പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്തി പരിസ്ഥിതിയെ നശിപ്പിക്കുന്ന നടപടികളാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്നു കുമ്മനം പറഞ്ഞു.
Post Your Comments