പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റയും മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്റെയും ആവശ്യത്തെ സര്‍ക്കാര്‍ ഹൈകോടതിയില്‍ എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കീഴ് കോടതികളില്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
325 കേസുകള്‍ ഹര്‍ജിക്കാര്‍ക്കെതിരെയുണ്ട്. ഇത് റദ്ദാക്കാനായി ഒരു ഹര്‍ജി മാത്രം നല്‍കിയിരിക്കുന്നത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിനുണ്ടായ ആക്രമണങ്ങളിലും മൂന്നാം തീയതിയിലെ ഹര്‍ത്താലിനെത്തുടര്‍ന്നുള്ള ആക്രമണങ്ങളിലുമാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്. ശബരിമല വിഷയത്തില്‍ തങ്ങള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
ശബരിമല വിഷയത്തില്‍ പലയിടങ്ങളിലെയും അക്രമങ്ങള്‍ പരിതികടന്നിരുന്നു എന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. പൊതുമുതല്‍ നളിപ്പിക്കുന്നതും ആക്രമിക്കുന്നതുമായ നിരവധിക്കേസുകള്‍ ആണ് സംസ്ഥാാനത്ത് റെജിസറ്റര്‍ ചെയ്തിരുന്നു. ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് കേസ് വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
Post Your Comments