Latest NewsIndia

ദേശീയ സുരക്ഷാ വിഷയം ബിജെപിക്ക് കരുത്ത് പകരുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ വിഷയം ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കരുത്തു പകരുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അദ്ധ്യേഷന്‍ അമിത് ഷാ. പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2014ല്‍ 282 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 55 സീറ്റുകള്‍ അധികം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ മിന്നലാക്രമണത്തിനു ശേഷം രാജ്യസുരക്ഷാ വിഷയം ഇന്ത്യയില്‍ സജീവ ചര്‍ച്ചയായി. മോദി സര്‍ക്കാരിനു കീഴില്‍ എല്ലാവര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സഹായകമാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button