തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നും പട്ടികയില്‍ നിന്ന് സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്നുമുള്ള ആരോപണം ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന ടിക്കാറാം മീണയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ വെട്ടിനിരത്തല്‍ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളിക്കളയുന്നുവെന്നും 23ന് ഫലം വരുമ്പോള്‍ അത് കാണാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് ഇനിയും വൈകിയിട്ടില്ല. പരാതി നല്കാന് പറ്റിയ സമയം ഇതാണ്. ഉടന്‍ വിശദമായ കണക്കുകള്‍ കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വോട്ടര്‍മാരെ വെട്ടിനിരത്തിയത് സംബന്ധിച്ച എല്ലാ മണ്ഡലങ്ങളിലേയും കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും അത് കമ്മീഷന് കൈമാറുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വെട്ടിനിരത്തല്‍ നടന്നെതിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്ന കെ മുരളീധരന് പറഞ്ഞു. അതും കമ്മീഷന് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും മുരളീധരന് അവകാശപ്പെട്ടു.
Post Your Comments