Latest NewsCinemaEntertainment

രാജമൗലി വീണ്ടും കണ്ണൂരിലേക്ക്

കണ്ണൂര്‍: ബാഹുബലി എന്ന സിനിമയ്ക്ക് ഓരോ സിനിമാപ്രേമികളുടെയും മനസിലുള്ള അതേ സ്ഥാനം തന്നെയാണ് സംവിധായകന്‍ രാജമൗലിക്കുമുള്ളത്. കേരളക്കരയും എസ്. എസ് രാജമൗലിയെ അത്രകണ്ടാണ് സ്‌നേഹിക്കുന്നത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി രാജമൗലി കണ്ണൂരില്‍ എത്തിയിരിക്കുകയാണ്. ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെ നായകന്മാരാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ അഥവാ ട്രിപ്പിള്‍ ആര്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനാണ് രാജമൗലിയും സംഘവും കണ്ണൂരിലെ കണ്ണവം വനത്തിലെത്തുന്നത്.

s.s rajamauli team

ബാഹുബലി രണ്ടിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണവം വനത്തില്‍ നിന്നായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് ജൂനിയര്‍ എന്‍ടിആറും റാംചരണും അവതരിപ്പിക്കുന്ന കോമരം ഭിം അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളുടെ നിര്‍ണായക ഫൈറ്റ് സീന്‍. ഈ ഫൈറ്റ് കണ്ണവം വനത്തിലാകും പൂര്‍ണമായും ചിത്രീകരിക്കുക. വനത്തിന്റെ പ്രത്യേകത തന്നെയാണ് കാരണം. ഉള്‍വനത്തിലേയ്ക്ക് നല്ല റോഡുണ്ട് എന്നതാണ് പ്രധാന കാരണം. ക്യാമറയും ലൈറ്റുമടക്കമുള്ളവ വാഹനത്തില്‍ എത്തിക്കാം. ഇടതൂര്‍ന്ന വനമെന്ന് തോന്നിപ്പിക്കുമെങ്കിലും അത്ര തിങ്ങി നിറഞ്ഞല്ല വനം നില്‍ക്കുന്നത്. ഇടതൂര്‍ന്ന വനത്തില്‍ ലൈറ്റ് പൊതുവെ കുറവായിരിക്കും. എന്നാല്‍ കണ്ണവം വനത്തില്‍ ഉള്‍ക്കാടുകളിലേയ്ക്ക് പോലും നല്ല ലൈറ്റ് കിട്ടും.

Rajamouli1

ജൂണ്‍, ജൂലൈ മാസത്തിലാകും ചിത്രത്തിന്റെ ഷൂട്ടിങ്. കഴിഞ്ഞയാഴ്ച്ചയാണ് രാജമൗലിയും ഭാര്യ രമയും കണ്ണൂരിലെത്തി ലൊക്കേഷന്‍ ഉറപ്പിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതും കണ്ണവം വനത്തെ തേടി രാജമൗലിയെത്തുന്നതില്‍ മറ്റൊരു പ്രധാന ഘടകമായി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഏറെ ബോധിച്ച സംവിധായകന്‍ പുതിയ ചിത്രത്തില്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമ ആര്‍ആര്‍ആര്‍ ആകും എന്ന പ്രത്യേകതകൂടി ഉണ്ട്.

rrr film team

ബാഹുബലിയുടെ മുഴുവന്‍ റെക്കോര്‍ഡുകളും തകര്‍ക്കുന്ന രീതിയിലാകും പുതിയ ചിത്രത്തിന്റെ വരവെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മുന്നൂറ് കോടി രൂപ ചിലവിലാണ് നിര്‍മാണം. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകും. തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തും.റിലീസ് എന്നാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത വര്‍ഷം ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന. ലഭിക്കുന്ന വിവരമനുസരിച്ച് 2020 ജനുവരി മുപ്പതോടെ എത്തിയേയ്ക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button