KeralaLatest NewsIndiaEditor's Choice

എൻഐഎ കേരളത്തിൽ നിന്ന് തീവ്രവാദി വേട്ട തുടരുമ്പോൾ കേരളം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പിന്നാലെയോ?

ഐഎസ് റിക്രൂട്ട്‌മെന്റിലടക്കം എന്‍ഐഎ അന്വേഷിക്കുന്ന പലര്‍ക്കും പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ അഭയം നല്‍കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി.

ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തിരിക്കുകയാണ് . രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേർത്തത്. ഐഎസിന്റെ പ്രവർത്തനം രാജ്യത്ത് ശക്തിപ്പെടുത്താൻ മൂന്നുപേരും പ്രവർത്തിച്ചെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് മണ്ണില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും എൻഐഎ കണ്ടെത്തിക്കഴിഞ്ഞു. ഐഎസ് റിക്രൂട്ട്‌മെന്റിലടക്കം എന്‍ഐഎ അന്വേഷിക്കുന്ന പലര്‍ക്കും പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ അഭയം നല്‍കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി.

കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന് പാക് മണ്ണില്‍ നിന്ന് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നത് പോലെ കേരളത്തിലേക്കും എത്തുന്നുവെന്ന എന്‍ഐഎയുടെ കണ്ടെത്തല്‍ വളരെയേറെ ഗൗരവമുള്ളതാണ്. കേരളത്തിലടക്കം ഐഎസ്‌ഐ അനുഭാവം പുലര്‍ത്തുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് . കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പാക് ഏജന്‍സികളുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഐബി സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായവും പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും, കശ്മീര്‍ സ്വദേശികളുടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളികളിലും അന്വേഷണം നടത്താന്‍ പോലീസ് തയാറായിരുന്നില്ല. ഐഎസ് റിക്രൂട്ട്‌മെന്റിന് സമാനമായ രീതിയില്‍ പാക് ഭീകര സംഘടനകളിലേക്ക് മലയാളികളെ എത്തിക്കുന്നതിന്റെ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലീസില്‍ നിന്ന് ചോരുന്നുവെന്ന് എന്‍ഐഎ. എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് കാര്യമായി എടുക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയാസ് അബൂബക്കര്‍ നിരീക്ഷണത്തില്‍ ഉണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല എന്നും ആരോപണമുണ്ട്. അഫ്ഗാന്‍, യെമന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികള്‍ നിയന്ത്രിക്കുന്ന ദോഹ, സലാല, അബുദാബി മൊഡ്യൂളുകള്‍ ശക്തമാണെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ഇന്ത്യ വിട്ട ഏഴ് യുവാക്കള്‍ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ ചില മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ എന്‍ഐഎ തിരിച്ചറിഞ്ഞെങ്കിലും പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലുള്ളവരുടെ വിവരങ്ങള്‍ പിന്നീട് ലഭിച്ചിട്ടില്ല.

കേരളത്തിലുള്ള ഇവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു. മാസങ്ങളായി ഇവര്‍ നിരീക്ഷണത്തിലാണ്. മലയാളികള്‍ ഖത്തറില്‍ നിന്ന് സന്ദര്‍ശക വിസയില്‍ പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ടെന്ന് എന്‍ഐഎ ചോദ്യം ചെയ്യലില്‍ റിയാസ് അബൂബക്കറും, മുഹമ്മദ് ഫൈസലും മൊഴി നല്‍കിയിട്ടുണ്ട്. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പിടികിട്ടാപ്പുള്ളിയായ കണ്ണൂര്‍ മരയ്ക്കാര്‍കണ്ടി കൊച്ച്പീടിയാക്കല്‍ സ്വദേശി മുഹമ്മദ് സാബിറിന് അഭയം ഒരുക്കിയിരിക്കുന്നതും പാക് ഭീകരകേന്ദ്രത്തിലാണ്. എന്‍ഐഎ അന്വേഷണത്തില്‍ സാബിറിന്റെ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിരുന്നു.

കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ പലര്‍ക്കും പാക് അധീന കശ്മീര്‍ പ്രദേശങ്ങളില്‍ ഭീകരര്‍ താവളം ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പാക് ഭീകര സംഘടനകളിലെത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടെങ്കിലും, ഇന്ത്യ നല്‍കുന്ന വിവരങ്ങളില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കാറില്ല. ഇത് അന്വേഷണത്തിന് തിരിച്ചടിയാവുന്നുണ്ട്. അതെ സമയം ഇത്രയേറെ ഗൗരവമുള്ള ഈ വിഷയങ്ങളിൽ യാതൊരു ചർച്ചയും നടക്കാത്തതിലും ദുരൂഹതയുണ്ട്.

തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചകൾ പുരോഗമിക്കുന്നത്. കേരളം ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും മാധ്യമങ്ങളും ജനങ്ങളും ഇത് ചർച്ചയാക്കാത്തതിന് പിന്നിലും സോഷ്യൽ മീഡിയ ഫാക്ഷൻ ഉണ്ടോയെന്നു ചിന്തനീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button