തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ചു കൊല്ലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചത്. കുറ്റകൃത്യം മറച്ചുവ്യക്കല്, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ മര്‍ദ്ദിച്ച അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
മകന്റെ മരണത്തിനുശേഷം കൗണ്‍സിലിങ്ങും ചികിത്സയുമായി കഴിയുകയായിരുന്നു യുവതി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇളയ കുട്ടിയെ കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കു മാറ്റിയിരുന്നു. കുട്ടിയുടെ അമ്മയുടെയും മുത്തശിയുടെയും കയ്യില്‍ ഇളയകുട്ടി സുരക്ഷിതനല്ലെന്ന പരാതിയില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേതായിരുന്നു നടപടി.
Post Your Comments