
ടുണിസ്: ബോട്ട് മുങ്ങി 50 പേര്‍ക്ക് ദാരുണാന്ത്യം. ടുണീഷ്യയുടെ തെക്കന്‍തീരത്ത് സഫാക്സ് തുറമുഖത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് ആണ് അപകടത്തിൽപ്പെട്ടതെന്നു ടുണീഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 16 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രതിവര്‍ഷം ആയിരകണക്കിന് കുടിയേറ്റക്കാരാണ് യുറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
Post Your Comments