റോഡ് ഷോക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചയാള്‍ ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ സുരേഷാണ് ഖേദപ്രകടനം നടത്തിയത്. താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് സുരേഷ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ സമീപനത്തിലുള്ള എതിര്‍പ്പ് മൂലമാണ് ഇങ്ങനെ ചെയ്തതെന്നും സുരേഷ് പറഞ്ഞു.
‘എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ആരും എന്നോട് കെജ്‌രിവാളിനെ അടിക്കാന്‍ പറഞ്ഞിട്ടില്ല. പൊലീസ് മോശമായി പെരുമാറിയിട്ടില്ല. ചെയ്തത് തെറ്റായിപ്പോയെന്ന് മാത്രം അവര്‍ പറഞ്ഞു’- സുരേഷ് എ.എന്‍.ഐയോട് പറഞ്ഞു.
വെസ്റ്റ് ഡല്‍ഹിയിലെ മോടി നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് കെജ്‌രിവാളിന്റെ മുഖത്തടിച്ചത്. മെയ് നാലിനായിരുന്നു സംഭവം.
Post Your Comments