CinemaMollywoodLatest NewsEntertainment

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മലയാള സിനിമയുടെ വ്യാജന്‍ ഫേസ്ബുക്കില്‍ വിലസുന്നു

തിരുവനന്തപുരം: മികച്ച പ്രേക്ഷക പ്രീതിനേടിയ മലയാള സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതി-ആസിഫലി ജോഡികളുടെ ഉയരെ. ഇവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ വ്യാജ കോപ്പിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമായി ലഭിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ ഇന്റര്‍നെറ്റില്‍ എത്തിയത്. എഴുനൂറോളം പേരാണ് സിനിമ സ്വന്തം ടൈം ലൈനിലേക്ക് ഷെയര്‍ ചെയ്തിരിക്കുന്നത്. പലപ്പോവും സിനിമാ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രവര്‍ത്തിയാണ് വ്യാജന്‍മാരുടെ കടന്നു കയറ്റം. തിയേറ്ററുകളില്‍ പോയി സമയവും പണവും മുടക്കാന്‍ മടിയുള്ളവരാണ് ഇത്തരം വ്യാജന്‍മാരെ ആശ്രയിക്കുന്നത്. പുതിയതായി ഇറങ്ങുന്ന സിനിമകളുടെ വ്യാജപതിപ്പിറക്കാനായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി നേരത്തേയും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്തെല്ലാം നിയമ നടപടികള്‍ ഉണ്ടാകുമെന്ന് പറഞ്ഞാലും വ്യാജന്‍മാര്‍ ഇറങഅങുന്നതില്‍ യാതൊരു കുറവുമില്ല.

uyare film

ടൊറന്റ് സൈറ്റുകളിലൂടെയാണ് മുമ്പ് പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തവണ വ്യാജന്‍ എത്തിയത്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള പ്രിന്റിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. വിദേശത്തെ റിലീസ് കേന്ദ്രങ്ങളില്‍ എവിടെയോ നിന്ന് ക്യാമറ ഉപയോഗിച്ച് സ്‌ക്രീനില്‍ നിന്ന് പകര്‍ത്തിയതിന് ശേഷമാണ് സിനിമ ഫേസ്ബുക്കില്‍ ഇട്ടതെന്നാണ് കരുതുന്നത്. നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. വലിയ ജന പ്രീതി നേടികൊണ്ടിരിക്കുന്ന സിനിമ കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടരുകയുമാണ്. ഇതിനിടെയാണ് ചിത്രം ഇന്റര്‍നെറ്റിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button