കൊച്ചി: തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നുള്ളിക്കുന്നത് വിലക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ കേസില്‍ ഇടപെടാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി അറിയിച്ചു.
അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാദ് കേള്‍ക്കാന്‍ കോടതി തയ്യാറായിട്ടില്ല. കൂടാതെ കോടതി ഇടപെടില്ലെന്നും, ഇതില്‍ അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അവകാശം ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിക്കാണെന്നും കോടതി അറിയിച്ചു.
ഉത്തരവിനെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് അടക്കമുള്ള ആന ഉടമകളുടെ സംഘം ഇപ്പോള്‍ കളക്ടര്‍ക്കു മുമ്പാകെ ഒരു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മേതിലക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാനുള്ള അനുമതിയെങ്കിലും തെച്ചിക്കോട്ടുക്കാവിന് നല്‍കണമെന്നും ഇതിനെ സംബന്ധിച്ചുള്ള ഉത്തരവ് പുന: പരിശോധിക്കണം എന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് കളക്ടര്‍ തീരുമാനം എടുക്കും. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷക എംപ്ലോയീസ് അസോസിയേഷനോട് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിന്റേയും കളക്ടറുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
Post Your Comments