Latest NewsSports

ഡ്രൈവ് ചെയ്യുന്നതിന് മുന്‍ ഫുഡ്‌ബോള്‍ താരത്തിന് വിലക്ക്

ലണ്ടന്‍: ഡ്രൈവ് ചെയ്യുന്നതിന് മുന്‍ ഫുഡ്‌ബോള്‍ താരത്തിന് വിലക്ക്. മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍താരം ഡേവിഡ് ബെക്കാമിനാണ് ആറ് മാസം ഡ്രൈവിംഗ് ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് ആയിരുന്നു സംഭവം. ഡേവിഡ് ബെക്കാം ഡ്രൈവിംഗ് ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചതിന് ലണ്ടനിലെ ബെനറ്റലിയില്‍ വച്ച് പിടിക്കപ്പെട്ടിരുന്നു. ഇതിനുള്ള ശിക്ഷയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ലണ്ടനിലെ ജില്ല കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അധികം ട്രാഫിക്ക് ഇല്ലാത്തതിനാലാണ് ഫോണ്‍ ഉപയോഗിച്ചത് എന്ന ബെക്കാമിന്റെ വാദം

ജഡ്ജി കാതറീന്‍ മൂര്‍ അനുവദിച്ചില്ല. ഇത് തെറ്റിന് ന്യായീകരണമല്ലെന്ന് കോടതി നിരീക്ഷിച്ചു.ഡ്രൈവിംഗ് വിലക്കിന് പുറമേ എഴുപത് പൗണ്ട് ബെക്കാമിന് പിഴയും വിധിച്ചു. 100 പൗണ്ട് കോടതി ചെലവായി കെട്ടിവയ്ക്കണം. ഒപ്പം 75 പൗണ്ട് സര്‍ചാര്‍ജും കെട്ടിവയ്ക്കണം. ഇതെല്ലാം 7 ദിവസത്തിനുള്ളില്‍ നടത്തണം. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ബെക്കാമിന്റെ കണ്ണുകള്‍ റോഡിലേക്ക് അല്ല കീഴ്‌പ്പോട്ടായിരുന്നു എന്ന കാരണം കുറ്റത്തിന്റെ ഗൗരവം കൂട്ടി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളം പ്രോസിക്യൂഷന്‍ ഹാജറാക്കിയത് ബെക്കാമിനെ കുടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button