ന്യൂഡല്‍ഹി: അഭിനയ ലോകത്ത് എന്നും വിസ്മയങ്ങള്‍ തീര്‍ത്ത താരമാണ് ആമിര്‍ ഖാന്‍. വ്യത്യസ്തമായ അഭിനയ രീതികൊണ്ട് മാത്രമല്ല ഉറച്ച നിലപാടുകള്‍ കൊണ്ടും ഏവരുടെയും ശ്രദ്ധ നേടിയ താരം. അത്തരത്തില്‍ ഓരോ കഥാപാത്രങ്ങളും സ്‌പെഷ്യല്‍ ആക്കുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ തന്റെ മകളുടെ പിറന്നാള്‍ ദിനത്തിലും ഹൃദയസ്പര്‍ശിയായ കുറിപ്പെഴുതി ശ്രദ്ധ നേടിയിരിക്കുകയാണ്.
https://twitter.com/aamir_khan/status/1126538473240838144
‘സന്തോഷം നിറഞ്ഞ 21-ാം ജന്മദിനം ഇറ! നീ ഇത്ര വേഗം വളര്‍ന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കിലും നീയെനിക്ക് എന്നും എന്റെ ആറുവയസ്സുകാരി ആയിരിക്കും. ലവ് യു. പപ്പ’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെക്കുന്നുണ്ട്.
ആമിറിന്റെ ഹിറ്റ് ചിത്രം മംഗള്‍ പാണ്ഡെയുടെ ഷൂട്ടിങ് സമയത്ത് ഇറ ഖാനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് മകള്‍ക്ക് ആശംസകള്‍ അറിയിച്ച് ആമിര്‍ പങ്കുവെച്ചത്. ആമിറിന്റയും ആദ്യ ഭാര്യ റീന ദത്തയുടേയും രണ്ടാമത്തെ മകളാണ് ഇറ ഖാന്‍. 2002-ലാണ് ഇവര്‍ വേര്‍പിരിയുന്നത്.
ഇരുപത്തി ഒന്നുകാരി ഇറയും അച്ഛന്‍ ആമിറും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ഇരുവരുമൊന്നിച്ചുള്ള പലചിത്രങ്ങളും വിവാദമായിട്ടുമുണ്ട്. കാലം എത്രപെട്ടന്നാണ് കടന്നു പോകുന്നതെന്ന് ഓര്‍ക്കാന്‍ പോലും പറ്റുന്നില്ലെന്നാണ് താരം പറയുന്നത്. മകളുടെ ഭവിയെ കുറിച്ച് ഒന്നും പ്രവചിക്കാനില്ലെന്നും അവള്‍ക്ക് സിനിമയുടെ ലോകം തന്നെയാണ് പ്രിയം അത്‌കൊണ്ട് ആ ലോകത്തേക്ക് വരാനാണ് അവള്‍ ആക്രഹിക്കുന്നതെങ്കില്‍ അത് അങ്ങിനെത്തനെ നടക്കട്ടെ എന്നും ആമിര്‍ പറയുന്നു.
Post Your Comments