KeralaLatest News

എനിക്ക് 6എ പ്ലസ് ഉണ്ട്, ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട; ബോർഡിന്റെ ഉടമയെ തേടി സോഷ്യൽ മീഡിയ

കോഴ്‌സ് കഴിഞ്ഞില്ലേ, ജോലി ആയില്ലേ, കല്യാണം നോക്കുന്നില്ലേ, കുട്ടി ആയില്ലേ എന്നിങ്ങനെ നാട്ടുകാരുടെ ചോദ്യങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ ഇവരുടെ ഇര എസ്എസ്എൽസിയും പ്ലസ് ടൂവും എഴുതിയ കുട്ടികളാണ്. എത്ര എ പ്ലസ് ഉണ്ടെന്നാണ് മിക്കവർക്കും അറിയേണ്ടത്. ഇത്തരം ചോദ്യങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് ജോഷിന്‍ എന്ന വിരുതന്‍. ഒരു ബോർഡാണ് ഇതിന് മറുപടിയായി ജോഷിൻ സ്ഥാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ബോര്‍ഡിന്റെ ചിത്രത്തില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ,

ഞാന്‍ ജോഷിന്‍,

എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6എ പ്ലസ്, 2 എ, 2 ബി പ്ലസ് കിട്ടി.

എന്‍ബി: ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറിക്കൊണ്ട് വരണ്ട

ഒപ്പ്

കുറിപ്പ് വൈറലായതോടെ ബോർഡിന്റെ ഉടമയായ ജോഷിനെ തിരയുകയാണ് സോഷ്യല്‍ മീഡിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button