Latest NewsIndia

ദേശീയ പാത വികസനം: കേരളത്തെ ഒഴിവാക്കിയതില്‍ സുപ്രധാന തീരുമാനം, പുതിയ നടപടി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരം

ന്യൂഡല്‍ഹി: ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴുവാക്കിയ വിഞ്ജാപനം കേന്ദ്രം റദ്ദാക്കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരമാണ് നടപടിയെന്ന് നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍സ ഗഡ്കരി വ്യക്തമാക്കി. കേരളത്തില്‍ ഭൂമി ഏറ്റെടുക്കലാണ് വിഷയമെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം ദേശീയ പാത വികസനത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കേരളത്തിന് ഭയപ്പെടേണ്ട സാഹചര്യം ഇല്ല. കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ദേശീയ പാത വികസനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button