കൊച്ചി•തീവ്രവാദ കേസുകളില്‍ കേരള പൊലീസിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി. തീവ്രവാദവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കേരള പോലീസ് കാര്യമാക്കുന്നില്ലെന്നും രഹസ്യ വിവരങ്ങള്‍ പോലീസില്‍ നിന്നുതന്നെ ചോരുന്നതയും എന്‍.ഐ.എ കൊച്ചി യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യെമനിലേക്ക് വ്യാപകമായി റിക്രൂട്ട്മെന്റ് നടക്കുന്ന വിവരം അറിയിച്ചിട്ടും കേരള പോലീസ് കാര്യമാക്കിയില്ല. റിയാസ് അബൂബക്കർ നിരീക്ഷണത്തിൽ ഉണ്ടായിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചില്ല. അഫ്ഗാൻ,യെമൻ,ശ്രീലങ്ക എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മലയാളികൾ പ്രവർത്തിക്കുന്നുണ്ട്. മലയാളികൾ നിയന്ത്രിക്കുന്ന ദോഹ, സലാല, അബുദാബി മൊഡ്യൂളുകൾ ശക്തമാണെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments